ശ്രീനഗർ: പഠനം തടസ്സപ്പെടുത്തി ഉച്ചഭാഷിണി ഉപയോഗിച്ചതിനെതിരെ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് കോളേജ് വിദ്യാർത്ഥികൾ. ജമ്മുകശ്മീരിലാണ് സംഭവം. കഴിഞ്ഞ ദിവസം ജിജിഎം കോളേജിൽ ക്ലാസ് എടുക്കുന്നതിനിടെ പ്രദേശത്തെ പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാക്കിയപ്പോഴാണ് രോഷാകുലരായ വിദ്യാർത്ഥികൾ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചത്.
നിയന്ത്രണങ്ങൾ ലംഘിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഉച്ചഭാഷിണി ഉപയോഗിച്ചതിലും അത് തടയാൻ അധികാരികൾ പരാജയപ്പെട്ടതിലും പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ ഹനുമാൻ ചാലിസ ചൊല്ലിയത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്താണ് പ്രതിഷേധത്തിൽ നിന്നും പിന്തിരിപ്പിച്ചത്. പിന്നീട് ഇവരെ വിട്ടയച്ചു.
പൊതു സ്ഥലങ്ങളിൽ നിന്ന് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഉച്ചഭാഷിണികളും മറ്റും നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ജമ്മു മുനിസിപ്പൽ കോർപ്പറേഷൻ ചൊവ്വാഴ്ച പാസാക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് മസ്ജിദിൽ ഉച്ചഭാഷിണി ഉപയോഗിച്ചത്.
















Comments