റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരതയുടെ കേന്ദ്രമെന്ന് ഒരു കാലത്ത് വിശേഷിപ്പിച്ച മേഖലകളിന്ന് വികസനത്തിലൂടെ സമാധാനത്തിന്റെ പാതിയിലൂടെ സഞ്ചരിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ബസ്തർ ജില്ലയുടെ മാറുന്ന മുഖമാണ് മുഖ്യമന്ത്രി വിവരിക്കുന്നത്.
ബസ്തർ ജില്ലയുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് സംസ്ഥാനം ഊന്നൽ നൽകുന്നത്.പുതിയപാലങ്ങൾ, മികച്ച റോഡുകൾ എന്നിവ ജനങ്ങളുടെ പൊതുയാത്രാ സൗകര്യങ്ങൾ മികച്ചതാക്കിയിരിക്കുന്നു. കഴിഞ്ഞ 15 വർഷമായി അടഞ്ഞുകിടന്ന സ്‌ക്കൂളുകളും പൊതു ആരോഗ്യ കേന്ദ്രങ്ങളും തുറന്നുപ്രവർത്തിച്ചുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബസ്തർ ജില്ലയിൽ ഇതുവരെ 156 സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇതെല്ലാം ബീജാപൂർ ജില്ലയിലാണ്. 98 സ്‌ക്കൂളുകൾ സുക്മാ ജില്ലയിലും തുറന്നു. സർക്കാർ പദ്ധതികൾ ജനങ്ങളിലേയ്‌ക്ക് വേഗത്തിലെത്തിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും മുഖ്യമന്ത്രി പങ്കുവെച്ചു.
സാധാരണക്കാരന് യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതോടെ തൊഴിൽ മേഖല വികസിച്ചു. അടിസ്ഥാന വരുമാനം ഭൂരിപക്ഷംപേരുടേയും വർദ്ധിച്ചെന്നും പ്രത്യേകിച്ച് കാർഷിക മേഖലയുടെ ഉണർവ്വ് എടുത്തുപറയേണ്ടതാണെന്നും ബാഗേൽ പറഞ്ഞു. വനവിഭവങ്ങൾ, ആടുവളർത്തൽ,കോഴിവളർത്തൽ, മത്സ്യകൃഷി എന്നിവയിലൂടേയും ജില്ലകളിലെ വരുമാനത്തിൽ വർദ്ധനയുണ്ടായെന്നും ബാഗേൽ പറഞ്ഞു.
















Comments