ബെംഗളൂരു: മാളിന്റെ മുകളിലെ നിലയിൽ നിന്ന് വീണ് കോളേജ് വിദ്യാർത്ഥിനി മരിച്ചു. ബെംഗളൂരു സ്വദേശി ലിയയാണ് മരിച്ചത്. ഫിഫ്ത് അവന്യൂ മാളിന്റെ അഞ്ചാം നിലയിൽ നിന്ന് വീഴുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സഹപാഠിക്കും പരിക്കേറ്റിട്ടുണ്ട്.
ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ഫിഫ്ത് അവന്യൂ മാൾ സ്ഥിതിചെയ്യുന്നത്. മാളിന്റെ ഗോവണിപ്പടികൾ കയറവേ അഞ്ചാം നിലയിൽ നിന്ന് ലിയ വീഴുകയായിരുന്നു എന്നാണ് വിവരം. ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ലിയ.
ക്രിസ് പീറ്റർ എന്ന സഹപാഠിയാണ് ലിയക്കൊപ്പം താഴേക്ക് വീണത്. ഇയാളുടെ പരിക്ക് ഗുരുതരമാണ്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ക്രിസ്. ആത്മഹത്യാശ്രമത്തിന്റെ ഭാഗമായാണോ അപകടം സംഭവിച്ചതെന്ന സംശയത്തിലാണ് പോലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments