കൊച്ചി:ഇടതു വലതു മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. തീവ്രവാദികളുടെ വോട്ട് ഉറപ്പാക്കുന്നതിന് തൃക്കാക്കരയിൽ ഇടതു വലതു മുന്നണികൾ നിലപാടുകൾ മറക്കുന്നതായി അദ്ദേഹം ആരോപിച്ചു.
തീവ്രവാദ പ്രസ്ഥാനങ്ങളോട് സ്വീകരിക്കുന്ന മൃദു സമീപനം മയക്കുമരുന്നു മാഫിയ പോലും മുതലെടുക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.തൃക്കാക്കരയിലെ ജനങ്ങൾ മാറി ചിന്തിക്കാൻ ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തൃക്കാക്കര മണ്ഡലത്തിൽ ഇന്ന് ബിജെപി മഹാ സമ്പർക്ക് നടത്തും. മണ്ഡലത്തിലെ 165 ബൂത്തുകളിലും സംസ്ഥാന-ദേശീയ നേതാക്കൾ വോട്ടർമാരെ നേരിട്ട് കാണും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
















Comments