തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ യാതൊരു സുരക്ഷയും ഇല്ലാതെ കിടപ്പ് രോഗികളുടെ വാർഡ്. പെരുച്ചാഴികൾ ഉൾപ്പടെയുള്ള ക്ഷുദ്രജീവികൾ ജനറൽ വാർഡുകളിൽ പെറ്റ് പെരുകുന്നു. കൂട്ടിരുപ്പുകാർക്ക് വാർഡ് തല അടിസ്ഥാനത്തിലുള്ള പ്രാഥമിക സൗകര്യങ്ങൾ പോലും ആശുപത്രി ലഭ്യമാക്കുന്നില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പ് രോഗികളുടെ കട്ടിലിനടിയിലൂടെയാണ് പെരുച്ചാഴികൾ ഓടിക്കളിക്കുന്നത്. ആശുപത്രിയും പരിസരവും മലിനമായതോടെ വർഡുകളിൽ പെരുച്ചാഴിപോലുളള ജീവികളുടെ ശല്യം രൂക്ഷമാണ്. അധികാരികൾ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ആരോഗ്യത്തിന് ഒരു വിലയും’ നല്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ദൃശ്യങ്ങൾ. മഴക്കാലമായതോടെ എലിപ്പനി പോലുള്ള രോഗങ്ങൾ പടർന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കിടപ്പ് രോഗികളുടെ കുടിവെള്ളം ഭക്ഷണം തുടങ്ങിയ സാധനങ്ങൾ വൃത്തിയായി സൂക്ഷിക്കാനുള്ള യാതൊരു സൗകര്യങ്ങളും ഇവിടെ ഇല്ല. പലപ്പോഴും ഭക്ഷണ സാധനങ്ങളിൽ ഉൾപ്പെടെ പെരുച്ചാഴി പോലുള്ളവ നശിപ്പിക്കാറുണ്ട്. ശുചിമുറികളിലും ഏതാണ്ട് ഇതേ അവസ്ഥയാണ്. കൂട്ടിരിപ്പുകാർക്കുള്ള അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കുന്നില്ല. ആശുപത്രിയുടെ ഈ അവസ്ഥ നിരവധി തവണ അധികാരികളുടെ ശ്രദ്ധിയിൽ പെടുത്തിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആരോപണങ്ങളുമുണ്ട്.
Comments