നാഗരാജുവിന്റെ ദുരഭിമാനകൊലയിൽ വില്ലനായത് രണ്ട് ആപ്പുകൾ,പ്രതികൾ യുവാവിനെ കണ്ടെത്തിയത് ഫോൺ വഴി; കൂടുതൽ വിവരങ്ങൾ പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാഗരാജുവിന്റെ ദുരഭിമാനകൊലയിൽ വില്ലനായത് രണ്ട് ആപ്പുകൾ,പ്രതികൾ യുവാവിനെ കണ്ടെത്തിയത് ഫോൺ വഴി; കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 10:19 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹത്തിന് ശേഷം സയീദ് അഷ്‌റിൻ സുൽത്താനയുടെ വീട്ടുകാരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതിനാൽ ഇരുവരും ഒളിച്ച് താമസിക്കുന്നതിനിടെ നാഗരാജു അതു വരെ ഉപയോഗിച്ചിരുന്ന ഫോണും സിം കാർഡു നശിപ്പിച്ചിരുന്നു. ഭാര്യ വീട്ടുകാർക്ക് തങ്ങളെക്കുറിച്ച് സൂചന ലഭിക്കാതിരിക്കാൻ ഇത്രയേറെ മുൻകരുതലെടുത്തിട്ടും നാഗരാജുവും സുൽത്താനയും ഒളിച്ച് താമസിച്ചിരുന്ന സ്ഥലം പ്രതികൾക്ക് എങ്ങനെ മനസിലായി എന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നാഗരാജുവിന്റെ ഫോൺ ചോർത്തിയാണ് സുൽത്താനയുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ മൊബിൻ നാഗരാജുവിലേക്കെത്തിയത്.സർവ്വസാധാരണമായ രണ്ട് ഗൂഗിൾ ആപ്പുകളാണ് ദുരഭിമാന കൊലയിൽ വില്ലനായത്. ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള മൊബിൻ അടുത്ത സുഹൃത്തുക്കളോട് അന്വേഷിച്ചിട്ട് പോലും നാഗരാജുവിനേയും സുൽത്താനയേയും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഫോൺ ചോർത്താൻ ശ്രമിക്കുകയായിരുന്നു.

ഫൈൻഡ് മൈ ഡിവൈസ് എന്ന ആപ്പ് വഴി മൊബൈൽ ഇരിക്കുന്ന സ്ഥലം കണ്ടെത്താമെന്ന് മനസിലാക്കിയ പ്രതികൾ പിന്നീട് ആ വഴിയ്‌ക്ക് നീങ്ങുകയായിരുന്നു. ഉപയോക്താവ് തന്റെ ആൻഡ്രോയ്ഡ് ഫോൺ സെറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇമെയിൽ ഐഡി വഴിയോ അല്ലെങ്കിൽ മൊബൈൽ നമ്പർ വഴിയോ മൊബൈൽ ഫോൺ ഇരിക്കുന്ന പ്രദേശം കണ്ടെത്താൻ സഹായിക്കുന്ന ആപ്പാണ് ഫൈൻഡ് മൈ ഡിവൈസ്.

എന്നാൽ നാഗരാജുവിന്റെ പുതിയ നമ്പർ അറിയാത്തതിനാൽ ഇമെയിൽ ഐഡി കണ്ടെത്താനായി മൊബിന്റെ ശ്രമം. ഇതിനായി നാഗരാജുവിന്റെ പഴയ മൊബൈൽ നമ്പർ ട്രൂ കോളർ ആപ്പിൽ അടിച്ച് നോക്കി ഇമെയിൽ ഐഡി കണ്ടെത്തി. നിർഭാഗ്യവശാൽ നാഗരാജു പുതിയ ഫോൺ സെറ്റ് ചെയ്യുന്നതിനും ഈ ഇമെയിൽ ഐഡി തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. തുടർന്ന് മെയിൽ ഐഡിയുടെ പാസ് വേർഡ് കണ്ടെത്താനായി മൊബിന്റെ അടുത്ത ശ്രമം.

നാഗരാജു നൽകാൻ സാധ്യതയുള്ള പാസ്വേർഡുകൾ ഊഹിച്ച് അടിച്ചു നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. അവസാനവഴിയെന്ന നിലയിൽ പ്രതി നാഗരാജുവിന്റെ പഴയ മൊബൈൽ നമ്പർ പാസ്വേർഡ് ആയി അടിച്ച് നോക്കുകയാണ്. ഈ ശ്രമത്തിൽ വിജയിച്ച പ്രതിയ്‌ക്ക് നാഗരാജു നിൽക്കുന്ന സ്ഥലം മനസിലാവുകയും സുൽത്താനയുമായി നാഗരാജു പോകുമ്പോൾ പിന്തുടർന്ന് ഇരുമ്പുവടി കൊണ്ട് തലയ്‌ക്കടിച്ച്ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.ഭർത്താവിനെ കൊല്ലരുതെന്ന് പറഞ്ഞ് സുൽത്താന സഹോദരന്റെ കാല് പിടിച്ചെങ്കിലും ഒരു ദയയുമില്ലാതെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Tags: APPSvictim
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies