കൊച്ചി : ഭക്ഷ്യവിഷബാധയെ തുടർന്ന് കളമശേരി കുസാറ്റിലെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ഛർദ്ദിയും ബാധിച്ച് 60 ഓളം വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകൾക്ക് പിന്നാലെ ക്യാമ്പസ് അടച്ചു.
കുസാറ്റിൽ മൂന്ന് ദിവസം നീണ്ടുനിന്ന യൂണിവേഴ്‌സിറ്റി ഫെസ്റ്റും പരിപാടികളും നടക്കുകയായിരുന്നു. ഇത് സമാപിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികളിൽ ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. രണ്ട് ദിവസത്തിനിടെ അറുപതോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലെ ഹോസ്റ്റലുകളിലും ക്യാമ്പസിലെ ഫുഡ് കോർട്ടിലുമെല്ലാം ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി. യൂണിവേഴ്‌സിറ്റി ഫെസ്റ്റിനിടെയായിരിക്കും ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് നിഗമനം. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, വീടുകളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാമ്പസ് അടച്ചിടാൻ സർവ്വകലാശാലയ്‌ക്ക് നിർദ്ദേശം നൽകിയത്.
ഈ മാസം 31 രെയാണ് ക്യാമ്പസ് അടച്ചിടുക. ക്ലാസുകൾ ഓൺലൈനായി തുടരും. അവസാന വർഷ പരീക്ഷകളൊഴികെയുള്ള പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.
















Comments