ബംഗളൂരു : തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ വോട്ട് നേടാൻ എന്ത് ചെയ്യാനും മടിയില്ലാത്തവരാണ് നേതാക്കൾ. വീട്ടിലെത്തി സ്ത്രീകൾക്ക് തുണി അലക്കി കൊടുക്കുന്നത് മുതൽ ഹോട്ടലിൽ പൊറോട്ട അടിക്കാൻ വരെ സ്ഥാനാർത്ഥികൾ പഠിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പണ്ടത്തെ കാലമല്ല, ജനങ്ങളിൽ വിശ്വാസമുണ്ടാക്കാൻ ഇത്രയൊന്നും കാലുവാരിയാൽ പോരെന്ന് നേതാക്കന്മാർക്ക് മനസിലായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പരമ്പരാഗതമായ ഈ രീതികളിലും മാറ്റം വന്നു.
ദളിത് പ്രവാചകൻ വായിലിട്ട് ചവച്ച് തുപ്പിയ ഭക്ഷണം കഴിച്ചാണ് കോൺഗ്രസ് എംഎൽഎ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമം നടത്തുന്നത്. ബംഗളൂരുവിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. ചാമരാജപേട്ടിൽ നിന്നുള്ള എംഎൽഎയായ ബിഎസ് സമീർ എ ഖാനാണ് ഇങ്ങനെ ചെയ്ത്.
ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായ സ്വാമി നാരായണയോട് ഭക്ഷണം വായിലിട്ട് ചവയ്‌ക്കാൻ സമീർ നിർദ്ദേശിച്ചു. ഇത് അനുസരിച്ച് നാരായണ ഭക്ഷണം വായിലിട്ട് ചവച്ചു, ഉടൻ തന്നെ അത് കൈയ്യിലേക്ക് തുപ്പി തന്റെ വായിൽ തരാൻ നിർദ്ദേശിക്കുന്നു. ഇത് കേട്ട സ്വമി നാരായണ എംഎൽഎ പറഞ്ഞത് പ്രകാരം ചെയ്തു. തുടർന്ന് സ്വാമി നാരായണയുടെ കൈ എംഎൽഎ പിടിച്ച് പൊക്കുന്നതും വീഡിയോയിൽ കാണാം.
#WATCH Bengaluru, Karnataka: In an attempt to set an example seemingly against caste discrimination, Congress Chamarajapete MLA BZ Zameer A Khan feeds Dalit community's Swami Narayana & then eats the same chewed food by making Narayana take it out from his mouth to feed him(22.5) pic.twitter.com/7XG0ZuyCRS
— ANI (@ANI) May 22, 2022
കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് നേതാക്കൾ ഇത്തരം പ്രകടനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ എത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം കാണാൻ സാധിക്കുന്ന ചില സംഭവങ്ങൾ എന്നുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
എന്നാൽ ഇതാദ്യമായല്ല സമീർ വാർത്തകളിൽ നിറയുന്നത്. നേരത്തെ ഹിജാബുമായി ബന്ധപ്പെട്ടും ഇയാൾ വിവാദ പരാമർശം നടത്തിയിരുന്നു. ഹിജാബ് ധരിക്കുന്നത് സ്ത്രീകളുടെ സൗന്ദര്യം മറയ്‌ക്കാനാണെന്നും, സ്ത്രീകൾ ഹിജാബ് ധരിച്ചില്ലെങ്കിൽ അവർ ബലാത്സംഗം ചെയ്യപ്പെടുമെന്നും എംഎൽഎ പറഞ്ഞിരുന്നു.
















Comments