ഗുവാഹട്ടി: എല്ലാ മുസ്ലീം സമുദായാംഗങ്ങളും തങ്ങളുടെ കുട്ടികൾക്ക് മികച്ച സ്‌കൂൾ വിദ്യാഭ്യാസമാണ് നൽകേണ്ടത്. മതവിദ്യാഭ്യാസത്തിന്റെ പേരിൽ അടിസ്ഥാന വിദ്യഭ്യാസം നഷ്ടപ്പെടുത്തുന്ന ഒന്നും അംഗീകരിക്കാനാകില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഔപചാരിക വിദ്യാഭ്യാസത്തിന്‌റെ എല്ലാ മേന്മകളും കുട്ടികൾക്ക് നഷ്ടപ്പെടുത്തുന്നത് ഭാവിതലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്നും ഹിമന്ത പറഞ്ഞു. എല്ലാ മുസ്ലീം സമുദായാംഗ ങ്ങളും ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ അവരുടെ പൂർവ്വികർ ഹിന്ദുവാണെന്നതിനാൽ അവരെ അഭിനന്ദിക്കുന്നുവെന്നും ഹിമന്ത പറഞ്ഞു.
മദ്രസകൾ ഇന്നേ വരെ ഒരു ഡോക്ടറേയും എഞ്ചിനീയറേയും നിർമ്മിച്ചിട്ടില്ല. അതിനാൽ തന്നെ അതിൽ തളച്ചിടപ്പെടുന്ന ബാല്യത്തിന്റെ മനുഷ്യാവകാശമാണ് നിങ്ങൾ ഹനിക്കുന്നത്. മതവിദ്യാഭ്യാസം കുട്ടികൾക്ക് നൽകേണ്ടത് അതാത് കുടുംബാംഗങ്ങളാണ്. അവരുടെ ആചാരം കണ്ടാണ് തലമുറകൾ പഠിക്കേണ്ടത്. മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും മറ്റ് ബന്ധുക്കളും നൽകുന്ന മതബോധനത്തിനപ്പുറം ഒരു സാമാന്യ കുട്ടിക്ക് ആവശ്യമില്ല.
സ്വന്തം സമുദായം പൂർവ്വകാലത്തിൽ ഹിന്ദുവായിരുന്നുവെന്ന അഭിമാനം വളർത്താനാണ് ശ്രമിക്കേണ്ടത്. അതിനായി നടത്തുന്ന എല്ലാ ശ്രമങ്ങളും അഭിനന്ദിക്കപ്പെടണം.
അല്ലാതെ നിർബന്ധിച്ച് മതം പഠിപ്പിക്കുന്ന എന്തും കുട്ടികളുടെ സ്വാഭാവിക സാമൂഹ്യ മതബോധത്തെ വികലമാക്കുമെന്നും ഹിമന്ത പറഞ്ഞു.
















Comments