ടോക്യോ: ജപ്പാനിലെ മുൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് ഉച്ചകോടിയ്‌ക്കായി ടോക്യോയിൽ എത്തിയതായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രിമാരായ യോഷിഹിദെ സുഗ, ഷിൻസോ ആബെ, യോഷിരോ മോറി എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
സൗഹൃദം പുതുക്കുകയും, ജപ്പാനുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയുമാണ് മുൻ പ്രധാനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ ലക്ഷ്യം. യോഷിരോ മോറി നിലവിൽ ജപ്പാൻ- ഇന്ത്യ അസോസിയേഷന്റെ അദ്ധ്യക്ഷനാണ്. അധികം വൈകാതെ ഈ സ്ഥാനം ഷിൻസോ ആബെ ഏറ്റെടുക്കും. ഇന്ത്യ- ജപ്പാൻ ബന്ധത്തിൽ നിർണായക കണ്ണികളായി ഇവർ തുടരുന്ന സാഹചര്യത്തിൽകൂടിയാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. പുതിയ ചുമതലകളിലേക്ക് കടക്കുന്ന ഷിൻസോ ആബെയ്‌ക്ക് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.
വാഷിംഗ് ടൺ ഡിസിയിൽ കഴിഞ്ഞ വർഷം നടന്ന ക്വാഡ് സമ്മേളനത്തിലെ അനുഭവങ്ങളും മുൻ പ്രധാനമന്ത്രിമാരുമായി നരേന്ദ്രമോദി പങ്കുവെച്ചു. നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ചകളും അദ്ദേഹം നടത്തി.
















Comments