അഹമ്മദാബാദ് : കോൺഗ്രസ് നേതാക്കൾക്ക് ഹിന്ദുക്കളോട് എന്താണിത്ര വെറുപ്പെന്ന ചോദ്യവുമായി പാർട്ടി വിട്ട ഹർദ്ദിക് പട്ടേൽ രംഗത്ത്. ഹിന്ദുക്കൾക്കും ഭഗവാൻ ശ്രീരാമനുമെതിരെ എന്തിനാണ് വെറുപ്പുളവാക്കുന്ന പരാമർശങ്ങൾ നടത്തുന്നത് എന്ന് ഹർദ്ദിക് പട്ടേൽ ചോദിച്ചു. ഗുജറാത്ത് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഭാരത് സിൻ സോളങ്കിയുടെ വിവാദ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഹർദ്ദിക് പട്ടേൽ രംഗത്തെത്തിയത്.
ശ്രീരാമന്റെ പേരിൽ ജനങ്ങളെ ചതിക്കുകയാണ് ചെയ്യുന്നത് എന്നും നായ്‌ക്കൾ മൂത്രമൊഴിച്ച കല്ല് ഉപയോഗിച്ചാണ് അയോദ്ധ്യയിലെ ക്ഷേത്രം നിർമ്മിക്കുന്നത് എന്നുമാണ് സോളങ്കി പറഞ്ഞത്. സ്ത്രീകൾ ഭക്തിയോടെ തിലകം ചാർത്തിയാണ് അയോദ്ധ്യയിലേക്ക് കല്ലുകൾ അയക്കുന്നത്. എന്നാൽ ഇന്നതിൽ നായ്‌ക്കൾ മൂത്രമൊഴിക്കുന്നുവെന്നും ഈ കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നത് എന്നും സോളങ്കി പറഞ്ഞു.
ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് വിട്ട പട്ടീദാർ നേതാവ് ഹർദ്ദിക് പട്ടേൽ. ജനങ്ങളുട വികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളാണ് കോൺഗ്രസ് നടത്തുന്നത് എന്ന് ഹർദ്ദിക് പട്ടേൽ ആരോപിച്ചു. ഹിന്ദു മതത്തെയും വിശ്വാസത്തെയും പൂർണമായും ഇല്ലാതാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇന്ന് രാമക്ഷേത്രത്തിലേക്കുള്ള കല്ലിൽ നായ്‌ക്കൾ മൂത്രമൊഴിക്കുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറയുന്നു. ഇത്രയൊക്കം ചെയ്യാൻ കോൺഗ്രസിന് ശ്രീരാമനോട് എന്ത് ശത്രുതയാണ് ഉള്ളത് എന്ന് ഹർദ്ദിക് ചോദിച്ചു.
എന്തിനാണ് ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കുകയാണ്. ഈ സമയത്ത് എന്തിനാണ് ഭഗവാൻ ശ്രീരാമനെതിരെ നേതാക്കൾ വിമർശനം ഉന്നയിക്കുന്നത് എന്നും ഹർദ്ദിക് പട്ടേൽ ചോദിച്ചു.
















Comments