തൃക്കാക്കര; പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ വിവരങ്ങൾ പുറത്തുവിടേണ്ടെന്ന് നിർദ്ദേശം

Published by
Janam Web Desk

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞു. എന്നാൽ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറല്ല.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം കുട്ടിയുടെ വിവരങ്ങൾ പുറത്ത് വിട്ടാൽമതിയെന്നാണ് ഉന്നതതലങ്ങളിൽ നിന്നു പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശമെന്നാണ് വിവരം.

കുട്ടിയെ തിരിച്ചറിഞ്ഞാൽ സ്വാഭാവികമായും മാതാപിതാക്കളെ അറസറ്റ് ചെയ്യേണ്ടി വരും. ഇത് ന്യൂനപക്ഷ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ വിവരങ്ങൾ പുറത്തുവിടേണ്ടെന്ന് പോലീസിന് നിർദ്ദേശം നൽകിയിരുന്നത്.

ഇക്കഴിഞ്ഞ 21 നാണ് പോപ്പുലർ ഫ്രണ്ടുകാർ ആലപ്പുഴയിൽ റാലി സംഘടിപ്പിച്ചത്. റാലിയിൽ പ്രകോപന മുദ്രാവാക്യം ഉയർന്നത് ജനം ടിവി വാർത്ത നൽകി. തുടർന്ന് അന്ന് തന്നെ കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഈരാറ്റുപേട്ട സ്വദേശിയാണ് കുട്ടി. ബന്ധുവായ അൻസാർ നജീബ് തന്നെയാണ് കുട്ടിയെ തോളിലേറ്റിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും കുട്ടിയെ സംബന്ധിച്ച വിശദ വിരങ്ങൾ ലഭ്യമായെങ്കിലും , അൻസാർ നജീബിന് കുട്ടിയെ സംബന്ധിച്ച് ധാരണ ഇല്ലെന്നാണ് പോലീസ് പറയുന്നത്.

Share
Leave a Comment