ഇടുക്കി: മൂന്നാറിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിയായ ഒപിയം പോപ്പി ചെടികൾ കണ്ടെത്തി. ദേവികുളം ഗുണ്ടുമല എസ്റ്റേറ്റിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെടുത്തത്. അഫ്ഗാനിസ്ഥാനിൽ വ്യാപകമായി കണ്ടുവരുന്ന ലഹരിയാണ് ഒപിയം.
മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒപ്പിയം ചെടികൾ കണ്ടെടുത്തത്. 57 ചെടികളാണ് എസ്റ്റേറ്റിൽ ഉണ്ടായിരുന്നത്. മുഴുവൻ ചെടികളും ശേഖരിച്ച ശേഷം നശിപ്പിച്ചു. ആദ്യമായാണ് ഇവിടെ നിന്നും ഒപ്പിയം പോപ്പി ചെടികൾ കണ്ടെത്തുന്നത്.
ചെടികൾ ആരെങ്കിലും നട്ടതാണോ, അതോ തനിയെ മുളച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ എക്സൈസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അഫ്ഗാനിസ്ഥാനിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഒന്നാണ് ഒപ്പിയം പോപ്പികൾ.
Comments