കൊച്ചി: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു. സെക്യൂരിറ്റി വേഷത്തിൽ എത്തിയയാൾ ബസ് ഓടിച്ച് കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം.
കോഴിക്കോട്-ആലുവ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് മോഷണം പോയത്. വ്യാഴാഴ്ച രാവിലെയായിരുന്നു മോഷണം നടന്നതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















Comments