ലക്‌നൗ: ഉത്തർപ്രദേശിൽ വിവാഹത്തിനായി ഹിന്ദു മതം സ്വീകരിച്ച മുസ്ലീം യുവതിയ്‌ക്ക് നേരെ വധഭീഷണി. റായ്ബറേലി സ്വദേശിനിയായ ലുബ്‌ന ഷഹ്‌സീനിനെയാണ് കുടുംബവും ഇസ്ലാമിക നേതാക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു.
ഇക്കഴിഞ്ഞ 20 നാണ് യുവതി മതം മാറിയത്. ദീർഘകാലമായി അയൽവാസിയായ ബോബി കശ്യപുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബങ്ങൾ എതിർത്തതോടെ ഇവർ പ്രതിസന്ധിയിലായി. ഇതോടെ ഇരുവരും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയെ സഹായത്തിനായി സമീപിക്കുകയായിരുന്നു.
പൂജാരിയുടെ അഭ്യർത്ഥനയെ തുടർന്ന് ബോബിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. ഇതോടെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇതിന് പിന്നാലെ യുവതി സ്വമേധയാ ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. ഇതറിഞ്ഞതോടെയാണ് യുവതിയുടെ വീട്ടുകാരും മത നേതാക്കളും ഭീഷണിയുമായി രംഗത്ത് എത്തിയത്.
സംഭവത്തിൽ യുവതി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം പോലീസ് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് യുവതി പറയുന്നത്. സംരക്ഷണം ആവശ്യപ്പെട്ട് യുവതിയും ഭർത്താവും അലഹബാദ് ഹൈക്കോടതിയിലും പരാതി നൽകിയിട്ടുണ്ട്.
















Comments