പട്‌ന : തലയ്‌ക്ക് 30 ലക്ഷം രൂപ വിലയിട്ടിരുന്ന കമ്യൂണിസ്റ്റ് ഭീകര നേതാവ് കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സന്ദീപ് എന്ന വിജയ് യാദവിനെ(55) ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ഭീകരൻ സിപിഐയുടെ (മാവോയിസ്റ്റ്) സെൻട്രൽ സോണിന്റെ ചുമതലയുള്ളയാളായിരുന്നു. 1990 മുതൽ ഇയാൾ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.
ബീഹാറിലെ ഗയ സ്വദേശിയായ സന്ദീപ് യാദവിന്റെ തലയ്‌ക്ക് ജാർഖണ്ഡ് സർക്കാർ 25 ലക്ഷം രൂപയും ബിഹാർ സർക്കാർ 5 ലക്ഷം രൂപയും വിലയിട്ടിരുന്നു. പോലീസിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപിച്ച് നാല് ഗ്രാമീണരെ ഇയാൾ അടുത്തിടെ തൂക്കിക്കൊന്നിരുന്നു. 24 ഓളം കേസിൽ പ്രതിയായ ഇയാൾ 27 വർഷമായി ഒളിവിൽ ആയിരുന്നു.
അടുത്തിടെ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ ഇയാൾ അവശനിലയിലായിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്. ചില മരുന്നുകൾ ഉപോഗിച്ചതിൽ നിന്ന് അണുബാധയേറ്റാണ് ഇയാൾ മരിച്ചതെന്ന് ബീഹാർ പോലീസ് പറയുന്നു.
യാദവിന്റെ മരണം ഗയ സീനിയർ പോലീസ് സൂപ്രണ്ട് ഹർപീത് കൗർ സ്ഥിരീകരിച്ചു. വനത്തിനുള്ളിൽ സന്ദീപ് യാദവിനെ മരിച്ച നിലയിൽ കണ്ട ഗ്രാമവാസികൾ മൃതദേഹം ഇയാളുടെ വീട്ടിലെത്തിക്കുകയായിരന്നു. തുടർന്ന് മൃതദേഹം സിആർപിഎഫ് സംഘം ഗയയിലെ അനുഗ്രഹ് നാരായൺ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















Comments