എറണാകുളം: തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിലെടുത്ത കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോർജ് ഹൈക്കോടതിയിൽ. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി ജോർജ് കോടതിയെ സമീപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.
കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്താണ് പി.സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാൻ അദ്ധ്യക്ഷനായി സിംഗിൾ ബെഞ്ചിന് മുൻപിലാണ് ഹർജി.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊച്ചി പോലീസാണ് ഈരാറ്റുപേട്ടയിൽ നിന്നും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലും, തിരുവനന്തപുരത്തെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിനിടെ രാത്രിയോടെ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കാൻ തിരുവനന്തപുരം പോലീസും എത്തിയിരുന്നു.
















Comments