ബ്രസിലീൽ നിന്ന് അലാസ്‌കയിലേക്ക് വളർത്തുനായയോടൊപ്പം ഫോക്‌സ്‌വാഗനിൽ സ്വപ്‌നയാത്ര; ട്രിപ്പ് തീരാൻ രണ്ട് ദിവസം ശേഷിക്കെ കാറപകടത്തിൽ ദാരുണാന്ത്യം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ബ്രസിലീൽ നിന്ന് അലാസ്‌കയിലേക്ക് വളർത്തുനായയോടൊപ്പം ഫോക്‌സ്‌വാഗനിൽ സ്വപ്‌നയാത്ര; ട്രിപ്പ് തീരാൻ രണ്ട് ദിവസം ശേഷിക്കെ കാറപകടത്തിൽ ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 02:30 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽമീഡിയയിലൂടെ ലോകത്തെമ്പാടുമുള്ള നിരവധി പേരെ സ്വാധീനിച്ച ശ്രദ്ധേയനായിരുന്നു ജെസ്സെ കോസ്. തന്റെ വളർത്തുനായയോടൊപ്പം ഫോക്‌സ്-വാഗൻ ബിറ്റിലിന്റെ 1978 മോഡൽ വാഹനത്തിൽ അദ്ദേഹം നടത്തിയ ലോകസഞ്ചാരങ്ങൾ ഏറെ പ്രശസ്തവുമാണ്. ജെസ്സെയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് വെറും രണ്ട് ദിവസം ബാക്കിനിൽക്കെ അദ്ദേഹവും വളർത്തുനായയും കാറപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയാകുന്നത്.

View this post on Instagram

A post shared by @jessekoz

ബ്രസീലിൽ നിന്നായിരുന്നു ജെസ്സെയുടെ യാത്ര. തന്റെ ഏറ്റവും പ്രിയങ്കരനായ ഗോൾഡൻ റിട്രീവർ ഷുരാസ്‌റ്റേയ് എന്ന വളർത്തുനായക്കൊപ്പം ആരംഭിച്ച യാത്ര ഏറെ പ്രസിദ്ധമായിരുന്നു. ബ്രസീലിൽ നിന്ന് ലോകരാജ്യങ്ങൾ സഞ്ചരിച്ച് ഒടുവിൽ അലാസ്‌കയിലെത്തുകയായിരുന്നു ലക്ഷ്യം. 2017ൽ ആരംഭിച്ച ആ സ്വപ്‌നയാത്ര പൂർത്തിയാകാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഇരുവരും ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്.

View this post on Instagram

A post shared by @jessekoz

29-കാരനായ ബ്രസീലിയൻ സ്വദേശി ജെസ്സെ കോസും അദ്ദേഹത്തിന്റെ നായയും മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ഫോക്‌സ്-വാഗൻ എതിർദിശയിൽ വന്നിരുന്ന ഫോർഡുമായി കൂട്ടിയിടിച്ചാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും തൽക്ഷണം മരിച്ചു. ഇനിയുമേറെ ജീവിതാനുഭവങ്ങൾ ലോകത്തോട് പങ്കുവെക്കാൻ ബാക്കിനിൽക്കെയാണ് ജെസ്സെയുടെയും ഗോൾഡൻ റിട്രീവറിന്റെയും വേർപാട്. 62-കാരനായ ഡ്രൈവറാണ് ഫോർഡ് ഓടിച്ചിരുന്നത്. അതീവ ഗുരുതരമായ അവസ്ഥയിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

View this post on Instagram

A post shared by @jessekoz

17 രാജ്യങ്ങളിലൂടെ പ്രയാണം നടത്തിയ ജെസ്സെ കോസും ആരാധകരേറെയുള്ള ആ വളർത്തുനായയും 52,000 മൈൽ ദൂരമാണ് യാത്ര ആരംഭിച്ചതിന് ശേഷം പിന്നിട്ടത്. 2017-ൽ തുടക്കമിട്ട യാത്ര മഹാമാരി ആവിർഭവിച്ചതോടെ അൽപം മന്ദഗതിയിലായിരുന്നു. കൊറോണ വ്യാപന സാഹചര്യത്തിൽ യുഎസ്-മെക്‌സിക്കോ അതിർത്തി കടക്കാൻ അവർ ഏറെ പാടുപെട്ടു. എന്നിരുന്നാലും 2022 ഫെബ്രുവരിയിൽ യുഎസിലേക്ക് കടന്ന് യാത്ര തുടരാൻ കഴിഞ്ഞു.

View this post on Instagram

A post shared by @jessekoz

തന്റെ യാത്രയും അനുഭവങ്ങളും നിരന്തരമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നതിനാൽ 4.5 ലക്ഷത്തോളം ഫോളോവേഴ്‌സാണ് ജെസ്സെ കോസിനുണ്ടായിരുന്നത്. യാത്രാവിവരങ്ങൾ മാത്രം പങ്കുവെക്കാൻ ജെസ്സെ തുടങ്ങിയ പേജിന് 1.2 മില്യൺ ഫോളോവേഴ്‌സും ഉണ്ടായിരുന്നു.

View this post on Instagram

A post shared by @jessekoz

മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ അവസാന പോസ്റ്റ്. സാൻഫ്രാൻസിസ്‌കോയിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിൽ തന്റെ വളർത്തുനായയോടൊപ്പം നിൽക്കുന്ന ചിത്രമാണ് ഒടുവിൽ പങ്കുവെച്ചത്. നിരവധിയാളുകളുടെ ഹൃദയം കീഴടക്കിയ രണ്ട് വ്യക്തിത്വങ്ങൾ ഇനിയില്ലെന്ന വാർത്ത ആരാധകർ പലർക്കും അവിശ്വസനീയമായിരുന്നു. ഒടുവിൽ ജെസ്സെയും അവന്റെ നായയും പുതിയൊരു യാത്ര ആരംഭിച്ചു, ആർക്കും തടസപ്പെടുത്താൻ കഴിയാത്ത യാത്രയെന്നാണ് പലരുടെയും പ്രതികരണം.

View this post on Instagram

A post shared by @jessekoz

Tags: brazilalaska
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies