കോഴിക്കോട് : തിരുവമ്പാടിയിൽ 12 കാരനെ കുത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പുല്ലപ്പള്ളിയിൽ ഷനൂപിന്റെ മകൻ അദിനാനാണ് കാട്ടുപന്നി ആക്രമണത്തിൽ് ഗുരുതരമായി പരിക്കേറ്റത്. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപന്നിയെ വെടിവെക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 9.15-ഓടെയായിരുന്നു സംഭവം. കുട്ടി സൈക്കിളിൽ സഞ്ചരിക്കവേ സമീപത്തെ പറമ്പിൽ നിന്ന് ഇറങ്ങിവന്ന പന്നി ആദ്യം സൈക്കിളിൽ ഇടിച്ചു. പിന്നാലെ താഴെ വീണ കുട്ടിയെയും ആക്രമിച്ചു. ശേഷം സമീപത്തെ വീട്ടുവളപ്പിലേക്ക് കയറിയ കാട്ടുപന്നിയെ വനം വകുപ്പിന്റെ എം പാനൽ ഷൂട്ടർ എത്തി വെടിവെച്ചു കൊല്ലുകയായിരുന്നു.
അദിനാനിന്റെ രണ്ട് കാലിനുമാണ് പരിക്കേറ്റത്. പതിനാറ് തുന്നിക്കെട്ടുകളുള്ള മുറിവുകളുണ്ട്. ഈ മേഖലയിൽ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതും മറ്റും സ്ഥിരമാണെങ്കിലും ആളുകളെ ആക്രമിക്കുന്നത് ആദ്യമായിട്ടാണ്.
കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയെ വെടിവെക്കാൻ നിർദേശം നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുമെന്ന് സർക്കാർ അറിയിച്ചത്.
















Comments