ന്യഡൽഹി : സ്വതാന്ത്ര സമര സേനാനി വിനായക് ദാമോദർ സവർക്കറിന്റെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ബോളിവുഡ് താരം രൺദീപ് ഹൂഡ. വീർ സവർക്കറിന്റെ 139-ാം ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ ബയോപിക്ക് ചിത്രം ”സ്വതന്ത്ര വീർ സവർക്കർ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. രൺദീപ് ഹൂഡയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
‘സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തിലെ ഏറ്റവും വലിയ സമരനായകന്മാരിൽ ഒരാളായ സവർക്കർക്ക് സല്യൂട്ട്. ഒരു യഥാർത്ഥ വിപ്ലവകാരിയുടെ ജീവിതം അഭിനയിക്കുക എന്ന വെല്ലുവിളി നേരിടാൻ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’, എന്ന് റൺദീപ് ഹൂഡ കുറിച്ചു.
A salute to one of the tallest unsung heroes of India’s struggle for freedom & self-actualisation. hope I can live up to the challenge of filling such big shoes of a true revolutionary & tell his real story which had been brushed under the carpet for so long#VeerSavarkarJayanti pic.twitter.com/R1UbFZebio
— Randeep Hooda (@RandeepHooda) May 28, 2022
മഹേഷ് മഞ്ച്രേക്കറാണ് ചിത്രത്തിന്റെ സംവധായകൻ. അദ്ദേഹവും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
The revolutionary freedom fighter, presenting @RandeepHooda in & as #SwatantraVeerSavarkar! #139yearsofsavarkar@anandpandit63 @thisissandeeps @directorsamkhan@apmpictures @LegendStudios_ #roopapandit #zafarmehdi @deepaksahupr pic.twitter.com/taW5cKv6nM
— Mahesh Manjrekar (@manjrekarmahesh) May 28, 2022
ധീരനേതാവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി നേതാക്കൾ രംഗത്തെത്തി. ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായ പോരാട്ടത്തിനും ധീരതയ്‌ക്കും പേരുകേട്ട ആളാണ് വീര സവർക്കർ. ഇതിനെല്ലാം പുറമെ അദ്ദേഹം ഒരു കവി കൂടിയായിരുന്നു. എപ്പോഴും നല്ല മനസും ഐക്യവും കാത്തുസൂക്ഷിച്ച സാമൂഹിക പരിഷ്‌കർത്താവ്’ നരേന്ദ്രമോദി പറഞ്ഞു.
Comments