ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മുസ്ലീംമതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച യുവാവിന്റെ വാക്കുകൾ വൈറലാവുന്നു. 46 കാരനായ ഷെയ്ഖ് ജാഫർ ഖുറേഷിയാണ് മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത്.പശുപതിനാഥ് ക്ഷേത്രത്തിൽ മഹാമണ്ഡലേശ്വര സ്വാമി ചിദംബരാനന്ദ സരസ്വതിയാണ് ചടങ്ങിന് നേതൃത്വം നൽകിയത്.ചേതൻ സിംഗ് രാജ്പത് എന്ന പേരും അദ്ദേഹം സ്വീകരിച്ചു.ഗോമൂത്രവും ചാണകവും ഉപയോഗിച്ച് ശരീരം ശുദ്ധിയാക്കിയ ശേഷമായിരുന്നു സനാതനധർമ്മം സ്വീകരിക്കുന്ന ചടങ്ങ്.
കുട്ടിക്കാലം മുതൽ ഹിന്ദുമതമാണ് പിന്തുടരുന്നതെന്നും മതഭ്രാന്തൻ ചിന്താഗതിക്കാരായ ഇസ്ലാമിസ്റ്റുകളെ താൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നും ഹിന്ദുമതം ഔദ്യോഗികമായി സ്വീകരിച്ച ശേഷം ചേതൻ സിംഗ് രാജ്പത് വ്യക്തമാക്കി. ഞാൻ ഹിന്ദുവായതിൽ ഇപ്പോൾ സന്തോഷവാനാണ്.ചെറുപ്പം മുതൽക്കേ ക്ഷേത്രങ്ങളിൽ പോവാറുണ്ട്. പിന്നീട് താൻ ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കാൻ തുടങ്ങി. നവരാത്രി സമയത്തും ഞാൻ 9 ദിവസം വ്രതം അനുഷ്ഠിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താൻ ഒരു ഹിന്ദു യുവതിയെയാണ് വിവാഹം ചെയ്തതെന്നും ഔദ്യോഗികമായി ഹിന്ദുമതം സ്വീകരിച്ചതിന് ശേഷം പൂർണത തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീംങ്ങളുടെ പൂർവ്വികർ രജപുത്രരായിരുന്നു.അതിനാൽ രജപുത്ര കുടുംബപ്പേര് സ്വീകരിക്കാൻ തീരുമാനിച്ചു. താനൊരു ശിവഭക്തനാണെന്നും ഹിന്ദുമതം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നു അവർ മതപരിവർത്തനം ചെയ്യപ്പെട്ടവരാണ്. അത്തരമൊരു സാഹചര്യത്തിൽ ഷെയ്ഖ് ജാഫർ തന്റെ സ്വന്തം മതത്തിലേക്ക് തിരിച്ചെത്തിയെന്ന് ചടങ്ങിന് നേതൃത്വം നൽകിയ മഹാമണ്ഡലേശ്വര സ്വാമി ചിദംബരാനന്ദ സരസ്വതി ചൂണ്ടിക്കാട്ടി.
Comments