ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് പോലീസ് നിഗമനം. കുട്ടിയുടെ അച്ഛനും ഒപ്പം അറസ്റ്റിലായ എറണാകുളം സ്വദേശികളുമാണ് മുദ്രാവാക്യം പഠിപ്പിച്ചതെന്നാണ് സൂചന.പൗരത്വനിയമ ഭേദഗതി സമരത്തിലും കുട്ടി മുദ്രാവാക്യം വിളിച്ചിരുന്നു.സംഭവത്തിൽ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സിഡബ്ല്യൂസിയുടെ നേതൃത്വത്തിൽ കുട്ടിയെ കൗൺസിലിങിന് വിധേയനാക്കി.
മരണാനന്തര ക്രിയകൾക്കായി ഹിന്ദുക്കൾ അരിയും മലരും, ക്രിസ്ത്യാനികൾ കുന്തിരിക്കവും വാങ്ങി സൂക്ഷിക്കൂവെന്നാണ് കുട്ടി മുഴക്കിയ മുദ്രാവാക്യം. ഇത് ആരും പഠിപ്പിച്ചതല്ല റാലികളിൽ നിന്നും കേട്ട് പഠിച്ചതാണെന്നാണ് കുട്ടി മൊഴി നൽകിയിരുന്നത്. മുദ്രാവാക്യം കേട്ടുപഠിച്ചതാണെന്ന് പിതാവ് അഷ്‌കർ അലിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അവർത്തിച്ചിരുന്നു. ഇത് തള്ളിക്കളയുന്നതാണ് പോലീസിന്റെ കണ്ടെത്തൽ.
പത്ത് വയസുമാത്രം പ്രായമുള്ള കുട്ടി പഠിപ്പിച്ച് കൊടുക്കാതെ ഇത്ര വ്യക്തമായി എങ്ങനെ മുദ്രാവാക്യം വിളിക്കും എന്നത് നേരത്തെ തന്നെ ഏറെ ദുരൂഹതകൾക്ക് വഴിവെച്ചിരുന്നു. കുട്ടികളുടെ മനസിൽപോലും വർഗീയ വിഷം കുത്തിവെയ്‌ക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ രീതിയാണ് ഇതിലൂടെ ജനങ്ങൾക്ക് മുൻപിൽ വെളിപ്പെട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കുട്ടിയുടെ പിതാവും എറണാകുളത്ത് നിന്നും പിടികൂടിയ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അറസ്റ്റിലായിരുന്നു.ഇത് വരെ 25 പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. നേരത്തെ കുട്ടിയെ തോളിലെടുത്ത് നടന്നിരുന്ന ആളെയും പിടികൂടിയിരുന്നു.പോപ്പുലർ ഫ്രണ്ട് മരട് മണ്ഡലം സെക്രട്ടറി നിയാസ്, പള്ളുരുത്തി മണ്ഡലം ഭാരവാഹികളായ ഷമീർ, സുധീർ എന്നിവരെയുടെയും അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
















Comments