കൊല്ലം: അന്തരിച്ച പിന്നണി ഗായകൻ ഇടവ ബഷീറിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയിലെ വസതിയിലെത്തിച്ചു. വീടും സ്റ്റുഡിയോയും ചേർന്നുള്ള ‘സംഗീതാലയം’ വീട്ടിലാണ് പൊതുദർശനം നടക്കുന്നത്.
അന്തിമോപചാരമർപ്പിക്കാൻ ആരാധകരും ജനപ്രതിനിധികളും ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഇടവാ ബഷീറിന്റെയും സംഘത്തിന്റെയും ഗാനമേളകൾ സംഗീതാസ്വാദകർക്ക് ഹരമായിരുന്നുവെന്നും ഗായകന്റെ അകാലത്തിലെ വേർപാട് ഏറെ വേദനാജനകമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. അനുസ്മരിച്ചു.
കഴിഞ്ഞ ദിവസമാണ് സ്റ്റേജിൽ പാടുന്നതിനിടെ പിന്നണി ഗായകൻ ഇടവ ബഷീർ കുഴഞ്ഞുവീണത്. ബ്ലൂ ഡയമണ്ട്‌സിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിയോടെ രണ്ടാംകുറ്റി ജുമാ മസ്ജിദിൽ നടത്തും.
















Comments