കാഠ്മണ്ഡു : നേപ്പാളിൽ തകർന്നുവീണ താര എയറിന്റെ വിമാനത്തിൽ ഉണ്ടായിരുന്നവരിൽ നാല് പേർ ഇന്ത്യക്കാർ. വിമാനത്തിൽ ഉണ്ടായിരുന്ന 22 യാത്രക്കാരിൽ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാർ. മുംബൈ സ്വദേശികളായ നാല് പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.
ട്വിൻ ഒട്ടർ 9N-AET വിമാനം ഇന്ന് രാവിലെ 10.15 ന് പൊഖാറയിൽ നിന്നാണ് പറന്നുയർന്നത്. 15 മിനിറ്റിനുശേഷം കൺട്രോൾ ടവറുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മസ്തങ് ജില്ലയിലെ മണപതിയിൽ ലാംചെ നദിയ്‌ക്ക് സമീപമാണ് വിമാനം തകർന്നുവീണത്.
നേപ്പാൾ സൈനിക ഹെലികോപ്റ്ററിൽ ഇവിടെ എത്തി തിരച്ചിൽ നടത്തിയിരുന്നു. വിമാനം തകർന്ന നിലയിലാണ് കണ്ടെത്തിയത്. ഇതിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവെച്ചു. ഇവിടെ വിന്യസിച്ച സൈന്യത്തെയും ഹെലികോപ്റ്ററും തിരിച്ചുവിളിച്ചു.
Comments