മുംബൈ: ഐപിഎല്ലിലെ വേഗമേറിയ ബോൾ ഡെലിവെറി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസിന്റെ ലോക്കി ഫെർഗൂസ്. കീരീടപോരാട്ടത്തിലാണ് ഫെർഗൂസിന്റെ ഈ നേട്ടം. ഫൈനലിൽ ജോസ് ബട്ലർക്കെതിരെ അഞ്ചാം ഓവറിലെ അവസാന പന്ത് 157.3 കിലോ മീറ്റർ വേഗത്തിലെറിഞ്ഞാണ് ലോക്കി ഫെർഗൂസൻ നേട്ടം കൈവരിച്ചത്.
അൻസാരി ജോസഫിന് പകരമായിട്ടാണ് ഫൈനലിൽ ഫെർഗൂസൻ ഇന്ന് ടീമിലിടം നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്കിന്റെ റെക്കോഡാണ് ഫെർഗൂസൻ തകർത്തത്.
ഡൽഹി ഇന്നിംഗ്സിലെ അവസാന ഓവറിലെ നാലാം പന്താണ് അന്ന് നേട്ടം കൊയ്തത്. കളിയിലെ തന്റെ രണ്ടാം ഓവറിൽ 154.8 കിലോമീറ്റർ പന്തെറിഞ്ഞ് ഉമ്രാൻ സീസണിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോർഡ് കുറിച്ചിരുന്നു. ഈ റെക്കോർഡാണ് തന്റെ അവസാന ഓവറിൽ ഉമ്രാൻ തിരുത്തിയിരുന്നത്. ഇതാണ് ലോക്കി എറിഞ്ഞ് വീഴ്ത്തിയത്.
അതേസമയം ഐപിഎൽ കിരീട പോരാട്ടത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞടുത്ത രാജസ്ഥാൻ റോയൽസ് ക്രീസ് വിട്ടു. 20 ഓവറിൽ 130 റൺസ് നേടിയാണ് രാജസ്ഥാൻ പുറത്തായത്. 35 പന്തിൽ 39 റൺസെടുത്ത ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 11 പന്തിൽ 14 റൺസെടുത്ത് പുറത്തായി.ദേവദത്ത് പടിക്കൽ 2 റൺസ് എടുത്തും, ഷിംറോൺ ഹെറ്റ്മെയർ 11 ഉം ആർ അശ്വൻ 6 റൺസും മാത്രമാണ് എടുത്തത്.ഗുജറാത്തിനായി ഹാർദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോൾ സായ് കിഷോർ രണ്ടും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.
Comments