ചെന്നൈ : പ്രണയം നിരസിച്ചതിന് 16 കാരിയെ നടുറോഡിൽ വെച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പൊത്തമേട്ടുപട്ടി സ്വദേശി കേശവനാണ് പെൺകുട്ടിയെ ശല്യം ചെയ്തതിന് പിന്നാലെ ആക്രമിച്ചത്.
അത്തിക്കുളം സ്വദേശിയായ 11 ക്ലാസുകാരി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിരിടെയാണ് സംഭവം. പെൺകുട്ടിയെ സ്ഥിരം ശല്യം ചെയ്തിരുന്ന യുവാവ് 2021 ജൂണിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയിരുന്നു. ആ കേസിൽ പ്രതി ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് ജയിൽ മോചിതനായത്. തുടർന്നാണ് ഇയാൾ പെൺകുട്ടിയെ കാണാൻ എത്തിയത്.
റെയിൽവേ പാളത്തിന് സമീപം പെൺകുട്ടിയെ കാണാനെത്തിയ യുവാവ് വീണ്ടും പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. എന്നാൽ പെൺകുട്ടി വീണ്ടും നിരസിച്ചു. ഇതോടെയാണ് പ്രതി ആക്രമണം നടത്തിയത്. കൈയ്യില് കരുതിയിരുന്ന കത്തിവെച്ച് 14 തവണ പെൺകുട്ടിയെ കുത്തി.
നാട്ടുകാർ ഓടിയെത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അക്രമം നടത്തിയ പ്രതിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതായാണ് വിവരം.
















Comments