ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനിൽ നടന്ന വെടിവെയ്പ്പിൽ പ്രദേശവാസിക്ക് പരിക്കേറ്റു. ഫറൂഖ് അഹമ്മദ് ഷെയ്ഖിനാണ് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ കാലുകൾക്കാണ് പരിക്കേറ്റതെന്നും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കശ്മീർ പോലീസ് അറിയിച്ചു.
#Terrorist fired upon one #civilian Farooq Ahmad Sheikh in Chidren, Keegam area of #Shopian. He got injury in leg & has been shifted to hospital. His condition is stated to be stable.@JmuKmrPolice
— Kashmir Zone Police (@KashmirPolice) June 1, 2022
നിലവിൽ ഫറൂഖ് അഹമ്മദിന്റെ ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ച വൈകിട്ട് ഷോപ്പിയാനിലെ കീഗം പ്രദേശത്തെ ചിദ്രൻ ഏരിയയിലാണ് ഭീകരർ വെടിയുതിർത്തത്. ഇന്നലെ കശ്മീരി പണ്ഡിറ്റും സ്‌കൂൾ അദ്ധ്യാപികയുമായ രജ്‌നി ബാലയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ദക്ഷിണ കശ്മീരിലെ കുൽഗാമിലായിരുന്നു സംഭവം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സർക്കാർ ജീവനക്കാരനും കശ്മീരി പണ്ഡിറ്റുമായ രാഹുൽ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. തെഹ്‌സിൽ ഓറീഫിന് സമീപം മെയ് 14-നാണ് ഭട്ടിന് നേരെ ആക്രമണമുണ്ടായത്. കഴിഞ്ഞയാഴ്ച കശ്മീരിലെ ടെലിവിഷൻ അവതാരകയായ അമ്രീൻ ഭട്ടിനെയും ലഷ്‌കർ ഭീകരർ കൊലപ്പെടുത്തി. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അമ്രീന്റെ കൊലപാതകികളെ സൈന്യം വധിക്കുകയും ചെയ്തു.
















Comments