ന്യൂഡൽഹി: രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയ്‌ക്കുള്ളിൽ പൊട്ടിത്തെറി രൂക്ഷം. ഹരിയാനയിലും രാജസ്ഥാനിലും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യപ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നത്.
രാജസ്ഥാനിലെയും ഹരിയാനയിലെയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുമെന്നാണ് വിവരം. രണ്ട് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാനുളള വോട്ടുകൾ മാത്രമേ കോൺഗ്രസിനുളളൂ. മൂന്നാമത്തെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് പുറമെ 15 അംഗങ്ങളുടെ പിന്തുണ കൂടി വേണം. പതിനൊന്ന് സ്വതന്ത്രരുടെ പിന്തുണ നിലവിൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇനിയും 4 പേരുടെ പിന്തുണ കൂടി ഉണ്ടെങ്കിലെ മൂന്നാമത്തെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സാധിക്കൂ.
ഇതിനിടെ ഒരു സ്വതന്ത്ര എംഎൽഎ സ്ഥാനാർത്ഥിയായി രംഗത്തെത്തി. ഇയാൾ മറ്റ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ നേടിയേക്കുമെന്നും കോൺഗ്രസിലെ ചില എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്‌തേക്കും എന്ന ഭയത്താലുമാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നത്. ഉദയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റാനാണ് തീരുമാനം. ചിന്തൻ ശിബിരം നടന്നയിടമാണ് ഇവിടെ.
ഹരിയാനയിൽ കോൺഗ്രസിന്റെ മൂന്ന് വോട്ടുകൾ മറുപക്ഷത്തേയ്‌ക്ക് പോയാൽ സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമയ്‌ക്കായിരിക്കും ലഭിക്കുക. ഇത് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി അജയ് മാക്കൻ പരാജയപ്പെടും ഇത് ഒഴിവാക്കാനാണ് ഹരിയാനയിലെ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റുന്നത്.
















Comments