അഹമ്മദാബാദ് : ബിജെപി അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി ദുർഗ്ഗാ പൂജ നടത്തി ഹാർദ്ദിക് പട്ടേൽ. അഹമ്മദാബാദിലെ സ്വവസതിയിലാണ് ഹാർദ്ദിക് പൂജ നടത്തിയത്.
Gujarat | Hardik Patel performs 'pooja' at his residence in Ahmedabad.
He will be joining Bharatiya Janata Party today. pic.twitter.com/AqMboWjs7e
— ANI (@ANI) June 2, 2022
നേരത്തെ മോദിയുടെ സൈന്യത്തിൽ ചെറുസൈനികനായി രാജ്യത്തെ സേവിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇന്ന് മുതൽ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നാണ് ഹാർദ്ദിക് ട്വിറ്ററിൽ കുറിച്ചത്.
രാവിലെ 11 മണിക്ക് ബിജെപി ഓഫീസായ കമലത്തിൽ എത്തി ഹാർദ്ദിക് പട്ടേൽ പാർട്ടി അംഗത്വം സ്വീകരിക്കും. പരിപാടിയിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പാട്ടീൽ ഹാർദിക് പട്ടേലിന് അംഗത്വം നൽകും. ഹാർദ്ദിക് പട്ടേലിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തൽ.
ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടീദാർ നേതാവ് ബിജെപിയിലേക്ക് ചേക്കേറിയത് കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്.
















Comments