ന്യൂഡൽഹി: ഇന്ത്യയുമായി സമീപ ഭാവിയിൽ വാണിജ്യബന്ധം പുന:സ്ഥാപിക്കാനാകുമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാദം തള്ളി ഇന്ത്യ. ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകുന്ന ഒന്നല്ല. പാകിസ്താൻ ഭീകരത എന്നു നിർത്തുന്നുവോ അന്നുമാത്രം പരിശോധിക്കാവുന്ന കാര്യം മാത്രമാണത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഭീകരത ഇല്ലാതായാൽ മാത്രമേ വ്യാപാര രംഗത്തെ കൂട്ടായ്മ നിലവിൽ വരൂ എന്നും ഇന്ത്യൻ വിദേശകാര്യ വകുപ്പ് പറഞ്ഞു.
ജമ്മുകശ്മീരിലെ ഒരു തരി മണ്ണുപോലും ഇന്ത്യയുടെ അഖണ്ഡതയുടെ ഭാഗമാണ്. അതിനായി നിരന്തരം അവകാശ വാദം ഉന്നയിക്കുന്നത് പാകിസ്താനാണ്. എല്ലാ അന്താരാഷ്‌ട്രവേദികളിലും പാകിസ്താൻ കശ്മീർ വിഷയം അനാവശ്യമായി ഉന്നയിക്കുകയാണ്. എല്ലായിടത്തും ഇന്ത്യയുടെ തെളിവു സഹിതമായ മറുപടി പാക് വാദങ്ങളുടെ മുനയൊടിക്കുന്നുമുണ്ട്. അതിനേക്കാളേറെ ചൈനയുമായുള്ള പാക്‌സ്താന്റെ സഹകരണത്തിന് പിന്നിലും കടുത്ത ഇന്ത്യ വിരോധമാ ണെന്നതും പരമാർത്ഥമാണെന്നും വിദേശകാര്യവകുപ്പ് ചൂണ്ടിക്കാട്ടി.
പാകിസ്താൻ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഭീകരതയെ പടച്ചുവിടുന്ന രാഷ്‌ട്രമാണ്. ഭീക രർക്ക് ഫണ്ട് നൽകുന്നതായി തെളിഞ്ഞതാണ് അന്താരാഷ്‌ട്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അവരെ ചാരപട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. ആ കുരുക്കിൽ നിന്നും പുറത്തു കടക്കാൻ ഇനിയും സാധിക്കാത്ത പാകിസ്താന് ഇന്ത്യയുടെ പിന്തുണ കൂടിയേ തീരൂ. നിലവിൽ വ്യാപാര സൗഹൃദത്തിനായുള്ള ചരടുവലികൾ പാക് പ്രധാനമന്ത്രി നടത്തുന്ന പരാമർശങ്ങൾ തന്ത്രം മാത്രമാണെന്നും ഇന്ത്യൻ വിദേശകാര്യവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
















Comments