ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഹിന്ദുക്കൾക്ക് നേരെ ആക്രമണം. രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജറെ ഭീകരർ വെടിവെച്ച് കൊന്നു. കുൽഗാം ജില്ലയിലെ മോഹൻപോറയിലാണ് സംഭവം.
ഇലാഖി ദിഹാത്തി ബാങ്കിലെ മാനേജറായ ഹനുമാൻഗഡ് സ്വദേശി വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്നതിന് പിന്നാലെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമായിട്ടുണ്ട്.
രണ്ട് ദിവസങ്ങൾക്ക് മുൻപ് കുൽഗാമിൽ ഒരു അദ്ധ്യാപികയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. രജ്‌നി ബാല എന്ന കശ്മീരി പണ്ഡിറ്റിനെയാണ് ഭീകരർ ലക്ഷ്യമിട്ട് ആക്രമിച്ചത്. തുടർച്ചയായി ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പാകിസ്താൻ ബന്ധമുണ്ടെന്നാണ് സൂചന.
അതിന് മുൻപ് രാഹുൽ ഭട്ട് എന്ന പണ്ഡിറ്റിനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. തുടർച്ചയായ കൊലപാതകങ്ങളിൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പണ്ഡിറ്റ് സമൂഹം പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും കൊലപാതകം ആവർത്തിച്ചത്.
















Comments