ആലപ്പുഴ: ചേർത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പുക്കുട്ടൻ ഭാര്യ ഹെനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞമാസം 26 നാണ് ഹെന മരിച്ചത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറാണ് കൊലപാതകമാണെന്ന സംശയം ഉന്നയിച്ചത്. തുടർന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ആറുമാസം മുമ്പാണ് ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്. കുടുംബ പ്രശ്ങ്ങളാണ് കൊലപാതകത്തിന് കാരണം. ഹെനയെ സ്വയം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അപ്പുക്കുട്ടൻ പറഞ്ഞു. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർതൃ വീട്ടുകാർ ആദ്യം പോലീസിനോട് പറഞ്ഞത്.
















Comments