ജലന്ധർ:അട്ടിമറി ജയത്തോടെ പഞ്ചാബ് പിടിച്ച ആംആദ്മിയുടെ ദുർബലത മുതലെടുത്ത് ഖാലിസ്ഥാൻ അനുകൂലികൾ. കർഷക സമരത്തിന് ശേഷം ലഭിച്ച അവസരമായിട്ടാണ് സിദ്ധു മൂസേവാലയുടെ കൊലപാതകത്തെ പ്രചരിപ്പിക്കുന്നത്. രാജ്യസുരക്ഷയ്‌ക്ക് പോലും ഭീഷണിയാകുന്ന തരത്തിലേക്ക് സംസ്ഥാനത്തെ കൊണ്ടു പോകാൻ ഖാലിസ്ഥാൻ ശ്രമിക്കുമെന്നതിനാൽ അതീവ ജാഗ്രതയാണ് രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനകളും പുലർത്തുന്നത്.
സംസ്ഥാന സർക്കാർ മൂസേവാ ലയുടെ സുരക്ഷ പിൻവലിച്ച് ഉടനെയാണ് മൂസേവാല കാറിൽ യാത്ര ചെയ്യവേ വെടിയേറ്റ് മരിച്ചത്. ഞായറാഴ്ചയാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെ വാലയെ ഒരു സംഘം ആളുകൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മറ്റ് രണ്ടു പേർക്കും പരിക്കേറ്റു. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവെയാണ് സിദ്ദു വെടിയേറ്റ് മരിച്ചത്.
കർഷക സമരത്തിൽ കേന്ദ്രസർക്കാറിനെതിരെ തിരിച്ചവർ പഞ്ചാബിനെ വീണ്ടും യുദ്ധക്കളമാക്കാനുള്ള സാദ്ധ്യതയാണ് സുരക്ഷാ സേനകൾ കാണുന്നത്. മൂസേവാല തന്റെ അഭിമുഖങ്ങളിൽ ഭീന്ദ്രൻവാലയോടുള്ള അനുഭാവം പ്രകടിപ്പിച്ച വീഡിയോകളും മൂസേവാലയുടെ ഗാനങ്ങളും പ്രചരിപ്പിച്ചുകൊണ്ടാണ് ഞായറാഴ്ച മുതൽ ഖാലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തുന്നത്. മൂസേവാല തന്റെ അവസാന പ്രാർത്ഥന നടത്തി ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയിൽ നടത്തിയ സംഗീത നിശ ഏറെ പ്രചാരം നേടിയതും ഖാലിസ്ഥാനികൾ പ്രദേശികവാദമാക്കിമാറ്റുകയാണ്.
വിവിധ അതിതീവ്ര സംഘങ്ങൾ ആംആദ്മി പാർട്ടിക്കുനേരെ സിഖ് വിഭാഗത്തെ തിരിക്കാനാണ് പരിശ്രമിക്കുന്നത്. മൂസേവാലയുടെ മരണത്തിനെതിരെ കടുത്ത പ്രതിഷേധ പ്രകടങ്ങൾ നടത്തുന്ന തീവ്ര സിഖ് വിഭാഗങ്ങൾ സിഖ് സമൂഹത്തിലെ യുവാക്കളെ മൂസേവാലയുടെ ഗാനങ്ങളിലൂടെ കയ്യിലെടുക്കാനും ശ്രമിക്കു കയാണ്.
















Comments