തൃക്കാക്കരയിൽ : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയം നേടി യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ്. 25, 016 വോട്ടിന്റെ ലീഡ് നേടിക്കൊണ്ടാണ് ഉമാ തോമസ് ഭരണമുറപ്പിച്ചത്. തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം കുറഞ്ഞിരുന്നെങ്കിലും കോൺഗ്രസ് വിജയത്തെ അത് ബാധിച്ചില്ല.
12 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് 72,770 വോട്ടും, എൽഡിഎഫ് 47,754 വോട്ടും, എൻഡിഎ 12,957 വോട്ടും നേടി.
തൃക്കാക്കരയിൽ ഇടത് മുന്നണി പ്രതീക്ഷ വെച്ചിരുന്ന ഒരു സ്ഥലത്ത് പോലും ജോ ജോസഫിന് മുന്നേറാനായില്ല. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ ഉമാ തോമസിന് ലീഡ് നിലനിർത്താനായിരുന്നു. കോൺഗ്രസിന്റെ തകർച്ചയ്ക്കിടയിൽ പാർട്ടി മുഖം രക്ഷിച്ചുകൊണ്ടാണ് തൃക്കാക്കര മണ്ഡലത്തിൽ ഉമാ തോമസ് മുന്നേറിയിരിക്കുന്നത്.
Comments