തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ചിന്താഗതികളുമെല്ലാം നിരന്തരമായി ട്വിറ്ററിലൂടെ പങ്കുവെക്കുന്ന വ്യവസായ പ്രമുഖനാണ് ആനന്ദ് മഹീന്ദ്ര. ഇത്തവണ ഇന്ത്യൻ റെയിൽവേയുടെ കാർഗോ ഗതാഗതത്തെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മഹീന്ദ്രയുടെ സ്‌കോർപിയോ കാറുകൾ റെയിൽ ഗതാഗതം വഴി ട്രാൻസ്‌പോർട്ട് ചെയ്യുന്ന ദൃശ്യങ്ങളും അദ്ദേഹം പോസ്റ്റിനോടൊപ്പം പങ്കുവെച്ചു.
As always, #IndianRailways at its best. Craze & Demand for #Mahindra #Scorpio in the Indian market can be seen in this video. Today I get to know the reason behind availability of Scorpio as compared to other Cars.@anandmahindra Sir I hope you would be happy to see this clip🫡🇮🇳 pic.twitter.com/xk9WHLiHzo
— SHAKTI CHATURVEDI (@25_shakti) May 21, 2022
ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ റെയിൽ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 67,956 കിലോ മീറ്ററുകളോളം ട്രാക്കുകൾ ഇന്ത്യൻ റെയിൽവേയ്‌ക്കുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്ത് കാർഗോ ട്രാൻസ്‌പോർട്ടേഷൻ നടത്താനും ഇന്ത്യൻ റെയിൽവേ മുഖ്യപങ്കുവഹിക്കുന്നു. വൈദ്യുതക്ഷാമം നേരിട്ടപ്പോൾ കൽക്കരി ട്രാൻസ്‌പോർട്ട് ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ കാർഗോ സംവിധാനത്തെ ഫലപ്രദമായി ഉപയോഗിച്ചതും നാം കണ്ടതാണ്.
ഈ കാർഗോ സംവിധാനത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ചും ഇതിനായി മഹീന്ദ്ര ഗ്രൂപ്പ് ഇന്ത്യൻ റെയിൽവേയെ ഉപയോഗപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയും ശക്തി ചതുർവേഥിയെന്ന ട്വിറ്റർ ഉപയോക്താവാണ് സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്. ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. സ്‌കോർപിയോ കാറുകൾ റെയിൽവേ മുഖേന ട്രാൻസ്‌പോർട്ട് ചെയ്യുന്ന ദൃശ്യങ്ങളടക്കം പോസ്റ്റിലുണ്ടായിരുന്നു ‘മറ്റ് കാറുകളെ അപേക്ഷിച്ച് സ്‌കോർപിയോയുടെ ലഭ്യത രാജ്യത്ത് കൂടുതലുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഇതിൽ നിന്നും മനസിലാക്കുന്നു’ എന്നാണ് പോസ്റ്റ് പങ്കുവെച്ച ശക്തി ചതുർവേധി പറയുന്നത്. ഇതാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. സ്‌കോർപിയോയുടെ ലഭ്യത വർധിക്കുന്നതിനുള്ള കാരണം ഇതുതന്നെയാണോയെന്ന് തനിക്കറിയില്ലെന്നും ഈ ദൃശ്യങ്ങൾ കണ്ടതിൽ അതീവ സന്തോഷമുണ്ടെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.
Comments