സിനിമ സെറ്റിൽ വെച്ചുണ്ടായ അപകടത്തിന് ശേഷം ആരാധകരോട് പ്രതികരിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ദിവസങ്ങൾക്ക് മുമ്പാണ് വൈപ്പിനിൽ ഷൂട്ടിംഗിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റത്. പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. താരത്തിന്റെ ആരോഗ്യം സംബന്ധിച്ച് വ്യതസ്ത വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ തന്റെ ആരോഗ്യനിലയിൽ ആരും ആശങ്കപ്പെടേണ്ടതില്ലന്ന് അറിയിച്ചിരിക്കുകയാണ് നടൻ.
തനിക്ക് പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടെന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘വെടിക്കെട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് കൈകൾക്ക് പൊള്ളലേറ്റുവെന്നും. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും നടൻ വ്യക്തമാക്കി.
“SAY NO TO PLASTIC”
പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ…!!
പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. “വെടിക്കെട്ട് ” സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..എല്ലാവരോടും സ്നേഹം. എന്നാണ് നടൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ഇരുവരും ചേർന്ന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ഇരുവരും തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും.
Comments