ന്യൂഡൽഹി :ജെഎൻയു ക്യാമ്പസിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. ക്യാമ്പസിനകത്തെ വനമേഖലയിലയിലെ ഒരു മരത്തിലാണ് മൃതദേഹം തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത്. 40-45 വയസ്സ് വരെ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണിതെന്ന് പോലീസ് സംശയിക്കുന്നു.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി. മൃതദേഹം ജീർണിച്ച് തുടങ്ങിയതിനാൽ ഇയാൾ മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
Comments