ഇസ്ലാം ജിഹാദിന് അനുമതി നൽകുന്നില്ല;കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കണം;ഭൂമി വിട്ട് നൽകാൻ തയ്യാറാണെന്ന് മൗലാന ഫയാസ് അംജദി

Published by
Janam Web Desk

അനന്ത്‌നാഗ്: ആസൂത്രിത കൊലപാതകങ്ങൾക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകൾക്ക് സംരക്ഷണം നൽകണമെന്ന് ജമ്മുകശ്മീരിലെ പ്രമുഖ മുസ്ലീം പുരോഹതിനായ മൗലാന ഫയാസ് അംജദി.ജിഹാദിന് ഇസ്ലാം അനുമതി നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാമിയ അസ്ജിദിലെ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീരിലെ ന്യൂനപക്ഷങ്ങളായവർക്ക് സംരക്ഷണം നൽകാൻ വേണ്ടി ഭൂമി വിട്ടകൊടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ജിഹാദാണെന്ന് കരുതി ഏതെങ്കിലും മുസ്ലീം, ന്യൂനപക്ഷങ്ങളെ കൊല്ലുകയോ ആക്രമിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാം ജിഹാദിന് അനുമതി നൽകിയിട്ടില്ല കശ്മീരിലെ സമാധാനാന്തരീക്ഷം നശിപ്പിക്കരുതെന്നും മൗലാന ഫയാസ് അംജ്ദി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം മാത്രം കശ്മീർ താഴ്വരയിൽ മൂന്ന് ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ആക്രമണത്തിൽ ഒരു ബാങ്ക് മാനേജറും ഇതര സംസ്ഥാന തൊഴിലാളിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നേരത്തെ കുൽഗാമിലെ സ്‌കൂൾ അദ്ധ്യാപികയെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. മെയ് മാസം ആരംഭിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണം തുടർക്കഥയായത്.

ഇതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതല യോഗം ചേർന്നിരുന്നു. കൊലപാതകികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആഭ്യന്തരമന്ത്രി, താഴ്വരയിൽ താമസിക്കുന്ന കശ്മീരികൾക്കും ഇതര സംസ്ഥാനക്കാർക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കർശന നിർദേശം നൽകി. പ്രാദേശിക മേഖലകളിൽ ഉൾപ്പെടെ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണം. ഭീകരത പരത്തുന്നവരെ കർശനമായി കൈകാര്യം ചെയ്യണമെന്നും ഒരു കാരണവശാലും തീവ്രവാദ നീക്കങ്ങളും ആശയങ്ങളും വ്യാപിക്കാൻ ഇടയാക്കരുതെന്നും അമിത് ഷാ പറഞ്ഞു.

 

Share
Leave a Comment