ന്യൂഡൽഹി: ബൂസ്റ്റർ ഷോട്ടായി ഇനി കോർബെവാക്‌സിനും സ്വീകരിക്കം. ആദ്യ രണ്ട് ഡോസുകൾ കൊവിഷീൽഡ് എടുത്തവർക്കും കൊവാക്‌സിൻ സ്വീകരിച്ചവർക്കും ഇനി മുൻകരുതൽ ഡോസായി കോർബേവാക്‌സ് എടുക്കാം. ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സിന് ഡിജിസിഐയാണ് അനുമതി നൽകിയത്.
രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറ് മാസം പിന്നിട്ടാൽ കോർബെവാക്‌സ് സ്വീകരിക്കാമെന്ന് ഡിജിസിഐ വ്യക്തമാക്കുന്നു. ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യത്തെ ഹെറ്ററോളജസ് ബൂസ്റ്ററാണ് കോർബെവാക്‌സ്. 416 പേരിൽ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഹെറ്ററോളജസ് ബൂസ്റ്ററെന്ന അനുമതി കോർബെവാക്‌സിന് ലഭിച്ചത്.
രാജ്യത്ത് ആദ്യമായാണ് വ്യത്യസ്ത വാക്‌സിൻ സ്വീകരിക്കാൻ അനുമതി നൽകുന്നത്. നേരത്തെ വാക്‌സിൻ സ്വീകരിക്കുമ്പോൾ ആദ്യ രണ്ട് ഡോസുകളുടെ അതേ വാക്‌സിൻ മാത്രം എടുക്കാനായിരുന്നു നിർദേശം. ഇതിനാണ് ഡിജിസിഐ അനുമതി ലഭിച്ചതോടെ മാറ്റം വന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിൻ നിർമാതാക്കളാണ് ബയോളജിക്കൻ ഇ ലിമിറ്റഡ്.
Comments