ജയ്പൂർ: രാജസ്ഥാനിലെ ജയ്സാൽമീറിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ദേശാടന പക്ഷിയെ പിടികൂടി. ഗ്രാമവാസികളാണ് കാലുകളിൽ രഹസ്യകോഡ് പതിപ്പിച്ച വളയങ്ങളുമായി എത്തിയ പക്ഷിയെ പിടികൂടിയത്. തുടർന്ന് ഇതിനെ ബിഎസ്എഫിന് കൈമാറി.
ഏഷ്യാറ്റിക് ഹൗബാര എന്ന പക്ഷിയാണ് രഹസ്യകോഡുമായി എത്തിയത്. അന്താരാഷ്‌ട്ര അതിർത്തി കടന്ന് പാകിസ്താൻ ഭാഗത്തു നിന്നാണ് പക്ഷി എത്തിയതെന്നാണ് ഗ്രാമവാസികൾ പറയുന്നത്. കൗതുകത്തെ തുടർന്ന് പക്ഷിയെ പ്രദേശവാസികൾ നിരീക്ഷിച്ചു. അപ്പോഴാണ് കാലിലെ വളയങ്ങൾ ശ്രദ്ധയിൽപ്പെട്ടത് ഉടനെ പിടികൂടി ബിഎസ്എഫിനെ ഏൽപ്പിക്കുകയായിരുന്നു.
പക്ഷിയുടെ ഇരു കാലുകളിലും വളയങ്ങൾ ഉണ്ട്. വലതു കാലിൽ ലോഹം കൊണ്ടുള്ള വളയവും, ഇടത് കാലിൽ പ്ലാസ്റ്റിക് കൊണ്ടുള്ള വളയവുമാണ് ഉണ്ടായിരുന്നത്. വലതു കാലിലെ വളയത്തിൽ ചില നമ്പറുകൾ പതിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ പക്ഷിയുടെ നഖത്തിലായി യുണൈറ്ററ് അറബ് എമിറേറ്റ്‌സ് എന്നും എഴുതിയിട്ടുണ്ട്. സംഭവത്തിൽ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചു.
















Comments