ഭുവനേശ്വർ : ഒഡീഷയിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ ഭുവനേശ്വറിലെ ലോക്‌സേവാഭവനിലെ പുതിയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും നിയമസഭാ തിരഞ്ഞെടുപ്പിനെയും ലക്ഷ്യമിട്ടാണ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിസഭ ഒന്നാകെ രാജി സമർപ്പിക്കുന്നത്.
ഞായറാഴ്ച രാവിലെ 11.45ന് രാജ്ഭവനിലെ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. വിവാദങ്ങളിൽ പെട്ടവർക്ക് സ്ഥാനമുണ്ടാകില്ലെന്നും യുവാക്കളും അനുഭവസമ്പത്തുള്ളവരും പുതിയ മന്ത്രി സഭയിൽ ഉണ്ടാകുമെന്ന് പട്‌നായിക്ക് അറിയിച്ചിട്ടുണ്ട്.
മന്ത്രിസഭയിൽ നിന്നും രാജിവെച്ച ചില മന്ത്രിമാരെ പുതിയ വകുപ്പുകൾ ഏൽപ്പിക്കുമെന്നാണ് വിവരം. രണ്ട് ദിവസത്തിന് ശേഷം ഗവർണർ പ്രൊഫ.ഗണേഷി ലാൽ റോം, ദുബായ് സന്ദർശനത്തിന് പുറപ്പെടും. അതിനാലാണ് തിങ്കളാഴ്ചയ്‌ക്കകം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കുന്നത് എന്നാണ് ബിജെഡി കേന്ദ്രങ്ങൾ അറിയിക്കുന്നത്.
















Comments