ഇസ്താൻബുൾ:യുക്രെയ്ൻ വിഷയത്തിനിടെ ഗ്രീസിനേയും സിറിയയേയും ആക്രമിക്കുമെന്ന ഭീഷണിയുമായി തുർക്കി ഭരണാധികാരി എർദ്ദോഗൻ. ഗ്രീസിന്റെ അധീനതയിലുള്ള ദ്വീപുകളെ നിരായുധീകരിക്കുമെന്നും സിറിയയ്‌ക്കെതിരെ പോരാട്ടം നടത്തുമെന്നുമുള്ള മുന്നറിയിപ്പാണ് എർദ്ദോഗൻ നടത്തിയിരിക്കുന്നത്.
ഗ്രീസിന് നേരെ മുന്നേ പടപ്പുറപ്പാട് പ്രഖ്യാപിച്ച എർദ്ദോഗൻ സിറിയയെ ആക്രമിക്കുമെന്നും അറിയിച്ചിരിക്കുകയാണ്. അമേരിക്കയും നാറ്റോയും യുക്രെയ്‌ന് വേണ്ടി അണിനിരന്നി രിക്കുന്ന പശ്ചാത്തലത്തിൽ മേഖലയിൽ ആയുധ കച്ചവടവും യുദ്ധവുമാണ് തുർക്കി ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച ഗ്രീസിന്റെ പ്രധാനമന്ത്രി ക്രിയാക്കോസ് മിറ്റ്‌സോതാക്കീ സുമായി യാതൊരു വിധ ചർച്ചയ്‌ക്കുമില്ലെന്ന്് എർദ്ദോഗൻ പ്രഖ്യാപിച്ചിരുന്നു. തുർക്കിക്ക് ആയുധങ്ങൾ നൽകരുതെന്നതിൽ അന്താരാഷ്‌ട്രതലത്തിൽ ഗ്രീസ് എടുത്ത നിലപാടുകളാണ് എർദ്ദോഗനെ ചൊടുപ്പിച്ചത്.
തങ്ങൾക്ക് അമേരിക്ക നൽകാൻ തീരുമാനിച്ചിരുന്ന എഫ്-35 വിമാനങ്ങളുടെ കരാർ ഗ്രീസ് മുടക്കിയെന്നാണ് എർദ്ദോഗന്റെ ആരോപണം. കഴിഞ്ഞ മാർച്ചിൽ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ സംയുക്തമായി സുരക്ഷാ കാര്യത്തിൽ പ്രവർത്തിക്കാമെന്ന് ഇസ്താൻബുളിൽ ചർച്ച നടത്തി പിരിഞ്ഞ ശേഷമുള്ള ഗ്രീസിന്റെ മനംമാറ്റമാണ് എർദ്ദോഗനെ ചൊടുപ്പിച്ചത്.
ഗ്രീസിന്റെ നീക്കത്തിനെതിരെ തുർക്കി സൈനികമായിട്ടാണ് പ്രതിരിച്ചത്. തുർക്കി യുദ്ധ വിമാനങ്ങൾ ഗ്രീസിന്റെ വ്യോമാതിർത്തി ലംഘിച്ച് പറക്കുകയും കടലിൽ ഗ്രീസിന്റെ അധീനതയിലുള്ള എയ്ജിയാൻ, അങ്കാര ദ്വീപിന് സമൂഹം യുദ്ധകപ്പലുകൾ വിന്യസിച്ചുമാണ് എർദ്ദോഗൻ പ്രകോപനം സൃഷ്ടിക്കുന്നത്. എർദ്ദോഗന്റെ പ്രസ്താവനകൾക്കെതിരെ ഗ്രീസ് ശക്തമായി രംഗത്തെത്തി. അക്രമണങ്ങളേയും പ്രകോപനങ്ങളേയും വച്ചുപൊറുപ്പിക്കി ല്ലെന്നും രാജ്യത്തിന്റെ അഖണ്ഡത കാക്കാൻ ഏതറ്റംവരേയും പോകുമെന്നും ഗ്രീസ് ചാൻസ്ലർ ഒലാഫ് സ്‌കോൾസ് പറഞ്ഞു. നാറ്റോയും തുർക്കിയുടെ നീക്കങ്ങളെ വിമർശിച്ചിട്ടുണ്ട്.
















Comments