മലപ്പുറം/ദുബായ്: മഹീന്ദ്ര ഗ്രൂപ്പ് നൽകിയ ഥാർ സ്വന്തമാക്കാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹത്താലാണെന്ന് പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാർ. ഗുരുവായൂരപ്പന്റെ വലിയ ഭക്തനാണ് താൻ. എത്ര പണം നൽകിയും ഥാർ സ്വന്തമാക്കുക എന്നത് തന്റെ ആഗ്രഹം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിൽ നിന്നും ദക്ഷിണയായി ലഭിക്കുന്ന അമൂല്യ സ്വത്താണ് ഥാർ. അഞ്ചിരട്ടി പണം നൽകിയിട്ട് ആണെങ്കിലും അത് സ്വന്തമാക്കുക എന്നത് തന്റെ വലിയ ആഗ്രഹം ആയിരുന്നു. ഗുരുവായൂരിൽ വഴിപാടായി ലഭിച്ച വാഹനത്തിന് വില കൽപ്പിക്കാൻ സാധിക്കില്ല. അത് വിലമതിക്കാൻ ആകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലുള്ളപ്പോൾ മാസത്തിൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്താറുണ്ട്. അടുത്ത് തന്നെ നാട്ടിലേക്ക് തിരിക്കും. ഥാർ നേരിട്ട് ഏറ്റുവാങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ നടന്ന പുനർ ലേലത്തിൽ 43 ലക്ഷം രൂപയ്‌ക്കാണ് വിഘ്‌നേഷ് ഥാർ സ്വന്തമാക്കിയത്. വിഘ്‌നേഷിന്റെ സുഹൃത്തും, പ്രൊജക്ട് മാനേജരുമായ അനൂപാണ് ലേലത്തിൽ പങ്കെടുത്തത്.
Comments