കണ്ണൂർ : അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പോലീസുകാർക്ക് സസ്‌പെൻഷൻ. കണ്ണൂർ സായുധ സേനയിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിരുന്നു.
പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാർ ബൈക്കിൽ ചെന്ന് ഇടിച്ച് അപകടമുണ്ടായി. രണ്ട് യാത്രക്കാർക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രക്കാർ വീഴുന്നത് കണ്ടിട്ടും ഇവർ വാഹനം നിർത്താതെ പോകുകയായിരുന്നു. ഇതോടെ നാട്ടുകാർ പോലീസിനെ പിന്തുടർന്ന് പിടികൂടി. കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. തുടർന്നാണ് പരാതി നൽകിയത്.
എന്നാൽ പോലീസുകാർ കേസ് മുടിവെയ്‌ക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ എൻകെ രമേശൻ, ടിആർ രജീഷ്, ടിആർ പ്രജീഷ്, കെ സന്ദീപ്, വികെ സായൂജ്, ശ്യാം കൃഷ്ണൻ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
Comments