ഡൽഹി: സൈനികക്കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യം. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ സമാഹരണ സമിതി 76,390 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. നാവിക സേനയ്‌ക്ക് ഭാവി തലമുറ മിസൈൽ വാഹിനികൾ വാങ്ങുന്നതിന് മാത്രമായി 36,000 കോടി രൂപയുടെ പദ്ധതികൾക്കാണ് സമിതി അംഗീകാരം നൽകിയിരിക്കുന്നത്.
നിരീക്ഷണ ദൗത്യങ്ങൾ, അടിയന്തര സൈനിക നീക്കങ്ങൾ, പട്രോളിംഗ്, പരിശോധന, ആക്രമണങ്ങൾ എന്നിവയ്‌ക്കായാണ് ഭാവി തലമുറ മിസൈൽ വാഹിനികൾ നാവിക സേന പ്രധാനമായും ഉപയോഗിക്കുക. മറ്റ് പദ്ധതികൾക്കായി തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ ഉപകരണങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്നും പ്രതിരോധ സമാഹരണ സമിതി വ്യക്തമാക്കി.ഡോണിയർ വിമാനങ്ങൾ, സുഖോയ് 30 വിമാനങ്ങളുടെ യന്ത്രഭാഗങ്ങൾ എന്നിവയുടെ തദ്ദേശീയ നിർമ്മാണം ത്വരിതപ്പെടുത്താനും തീരുമാനമായി.
പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിൽ തദ്ദേശീയ ഉത്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായി ഡിജിറ്റൽ കോസ്റ്റ് ഗാർഡ് പപദ്ധതിക്കും പ്രതിരോധ സമാഹരണ സമിതി അംഗീകാരം നൽകി.
















Comments