ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡയിൽ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ അന്വേഷണത്തിനായി ആറംഗ സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. ദോഡ ജില്ലയിലെ കൈലാഷ് ഹിൽസിലെ ക്ഷേത്രമാണ് അക്രമികൾ തകർത്തത്. ദാനപാത്രത്തിലെ പണം അപഹരിക്കാൻ ശ്രമം നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
ക്ഷേത്രകവാടം പൂർണ്ണമായും തകർത്ത അക്രമികൾ വിഗ്രഹങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ച അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് എങ്ങും ആൾത്താമസമില്ലാത്തതും വെല്ലുവിളിയാണ്.
അതേസമയം ക്ഷേത്രം തകർത്ത സംഭവത്തിൽ ഹൈന്ദവ സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. സംഭവം ആസൂത്രിതമാണെന്നാണ് ഭക്തജനങ്ങളുടെ ആരോപണം. അക്രമികൾക്കെതിരെ ശക്തമായ നടപടിയാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് വിവിധ സംഘടനാ നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
















Comments