ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ കശ്മീരി പണ്ഡിറ്റുകളുടെ മിശിഹയാകേണ്ട ആവശ്യമില്ലെന്ന് മുൻ ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്ത .കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസർക്കാർ ഉണ്ട്. കെജ്രിവാൾ ഡൽഹിയിലാണ് ശ്രദ്ധപുലർത്തേണ്ടതെന്ന് അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി ജമ്മുകാശ്മീരിൽ കഴിവുള്ള ഒരു സർക്കാർ ആണ് ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .കശ്മീരിൽ എങ്ങനെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ബിജെപി സർക്കാരിന് അറിയാം.
കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഏകദേശം രണ്ട് വർഷമായി. ബിജെപി സമാധാനം ഉറപ്പാക്കും. അവിടെ ഐക്യം നിലനിറുത്തും, ”അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേമത്തെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി നിരന്തരം ചിന്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി .
കാശ്മീരി പണ്ഡിറ്റുകളുടെ ജീവന് മതിയായ സംരക്ഷണം നൽകുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതായി അരവിന്ദ് കെജ്രിവാൾ നടത്തിയ ആരോപണത്തിന് എതിരെയാണ് കവിന്ദർ ഗുപ്തയുടെ മറുപടി .
















Comments