ഭുവനേശ്വർ: ഒഡിഷയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം. ബിരാസൽ എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ മുൻവശം തകരുകയായിരുന്നു. അപകടത്തിൽ ട്രെയിനി പൈലറ്റിന് പരിക്കേറ്റതായി ഡിജിസിഎ സ്ഥിരീകരിച്ചു.
An aircraft (VT-EUW) went out of runway during take-off roll while engaged in solo circuit and landing at Birasal, in Odisha, today. The aircraft's propeller and nose wheel were damaged. The student pilot also has received minor injuries: Directorate General of Civil Aviation pic.twitter.com/U732zZUybA
— ANI (@ANI) June 6, 2022
പൈലറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കുകൾ നിസാരമാണെന്ന് അധികൃതർ അറിയിച്ചു. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ പ്രോപ്പല്ലറും മുൻവശത്തെ ചക്രങ്ങളും തകർന്നു. ട്രെയിനി പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.
സംഭവത്തിൽ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒഡിഷയിലെ ധെൻകനാൽ സിറ്റിയിൽ നിന്നും 50 കിലോ മീറ്റർ അകലെയാണ് ബിരാസൽ എയർസ്ട്രിപ്പ് സ്ഥിതിചെയ്യുന്നത്.
Comments