ഇസ്ലാമാബാദ്: പാകിസ്താനിൽ ഷഹബാസ് ഷെരീഫ് സർക്കാർ അധികാരത്തിൽ വന്ന് 45 ദിവസങ്ങൾ പിന്നിട്ടിട്ടും വിലക്കയറ്റത്തിന് ശമനമില്ല. അവശ്യസാധനങ്ങൾ സാധാരണക്കാരന് അപ്രാപ്യമായ അവസ്ഥയാണ് പാകിസ്താനിൽ ഇപ്പോഴും നിലവിലുള്ളത്. പെട്രോൾ വിലയും വൈദ്യുതി ചാർജ്ജും സർവ്വകാല റെക്കോർഡിലാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇമ്രാൻ ഖാൻ സർക്കാരിനെതിരെ വലിയ ജനരോഷം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിലക്കയറ്റവും തകർന്ന സാമ്പത്തിക സ്ഥിതിയുമായിരുന്നു. തുടർന്ന് വന്ന ഷഹബാസ് ഷെരീഫ് സർക്കാരിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കാത്തത് ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളി വിടുകയാണ്. പാകിസ്താനിലെ എല്ലാ പ്രവിശ്യകളിലും ജനങ്ങൾ വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് എന്നാണ് വിവരം.
തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പ് വരുത്തുമെന്നും ഷഹബാസ് ഷെരീഫ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പിലാക്കാനും നിലവിൽ പദ്ധതികൾ ഒന്നും ആവിഷ്കരിച്ചിട്ടില്ല. പൊതുകടം നാൾക്കുനാൾ വർദ്ധിച്ചു വരുന്നതും നെഗറ്റീവ് ജിഡിപി വളർച്ചയും ജനജീവിതം അങ്ങേയറ്റം ദുരിതപൂർണ്ണമാക്കുകയാണ് എന്നാണ് റിപ്പോർട്ട്.
















Comments