ആംസ്റ്റർഡാം: പ്രവാചകനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഇന്ത്യ മാപ്പ് പറയണമെന്ന വിവാദത്തില്ഡ പ്രതികരിച്ച് നെതർലൻഡ് നിയമസഭാംഗമായ ഗീർത് വൈൽഡേഴ്‍സ്. പ്രവാചകനെതിരെ നേതാക്കൾ നടത്തിയ പ്രസ്താവനയിൽ ഇന്ത്യ എന്തിന് മാപ്പ് പണയണമെന്ന് ഗീർത് ചോദിച്ചു. ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്നും ഭീഷണിപ്പെടുത്തുന്ന രാജ്യങ്ങൾക്ക് മുന്നിൽ അടിപതറരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനെതിരെ നേതാക്കൾ നടത്തിയ പരാമർശത്തിൽ ഇന്ത്യ എന്തിനാണ് മാപ്പു പറയുന്നത്. പ്രീണന രാഷ്‌ട്രീയം കാര്യങ്ങൾ വഷളാക്കുകയെ ഒള്ളുവെന്നും പാർട്ടി ഫോർ ഫ്രീഡം നേതാവായ ഗീർത് വൈൽഡേഴ്‌സ് തന്റെ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളെ, മുസ്‌ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുമ്പിൽ നിങ്ങൾ അടിപതറരുത്. സ്വാതന്ത്ര്യത്തിനായി നിലകൊള്ളൂ എന്നും കുറിച്ച ഗീർത്, നൂപുർ ശർമയെ അനുകൂലിക്കുകയും ചെയ്തു.
അതേസമയം, ചാനൽ പരാമർശത്തിന്റെ പേരിൽ മതമൗലികവാദികളിൽ നിന്നും വധഭീഷണി നേരിടുന്ന മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കും കുടുംബത്തിനും ഡൽഹി പോലീസ് സുരക്ഷ ഉറപ്പാക്കി. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന നൂപുർ ശർമ്മയുടെ പരാതിയിൽ ഡൽഹി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.
Comments